---
title: "സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിനെതിരെ മാർച്ചും ധർണയും സംഘടിപ്പിച്ചു "
english_title: "A march and dharna were organized against the tax increase by the state government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109990/a-march-and-dharna-were-organized-against-the-tax-increase-by-the-state-government"
published_at: "2023-04-20T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644101fa2e2c1_IMG-20230420-WA0107.jpg"
keywords: []
---

# സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിനെതിരെ മാർച്ചും ധർണയും സംഘടിപ്പിച്ചു 

> **Lead Summary:** ബി.ജെ.പി.യുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിനെതിരെയും പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും മറ്റ് വിവിധ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

## Article Content

ബി.ജെ.പി.യുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ നികുതി വർദ്ധനവിനെതിരെയും പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും മറ്റ് വിവിധ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ചിറ്റാരിപറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം ബി.ജെ.പി. മേഖലാ കമ്മിറ്റി സെക്രട്ടറി അരുൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചമ്പാടൻ സഹദേവൻ അദ്ധ്യക്ഷനായി. കെ.പി.രാജേഷ്, മോഹനൻ ചൂര്യായി, അനിരുദ്ധൻ, രജീഷ് വട്ടോളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109990/a-march-and-dharna-were-organized-against-the-tax-increase-by-the-state-government)