---
title: "പൈസക്കരിക്കടുത്ത് വീട് കത്തി നശിച്ചു."
english_title: "The house near Paisakari was destroyed by fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110056/the-house-near-paisakari-was-destroyed-by-fire"
published_at: "2023-04-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64414a3e6dce4_dfxgvcxv.jpg"
keywords: []
---

# പൈസക്കരിക്കടുത്ത് വീട് കത്തി നശിച്ചു.

> **Lead Summary:**  പയ്യാവൂർ : പയ്യാവൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ പൈസക്കരിക്കടുത്ത് മടയ്ക്കലിലെ പള്ളിപ്പുറത്ത് തങ്കച്ചൻ്റെ പഴയ വീട് കത്തി നശിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. റബ്ബർ ഷീറ്റിന് തീ പിടിച്ചാണ് വീടിന് തീപിടിച്ചത്. ഓടിട്ട വീടിനാണ് തീ പിടിച്ചത്. നാട്ടുകാരും ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘവും ചേർന്നാണ് തീ അണച്ചത്. 3 കിൻ്റലോളം റബ്ബർ ഷീറ്റ് കത്തി നശിച്ചു.

## Article Content

 പയ്യാവൂർ : പയ്യാവൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ പൈസക്കരിക്കടുത്ത് മടയ്ക്കലിലെ പള്ളിപ്പുറത്ത് തങ്കച്ചൻ്റെ പഴയ വീട് കത്തി നശിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. റബ്ബർ ഷീറ്റിന് തീ പിടിച്ചാണ് വീടിന് തീപിടിച്ചത്. ഓടിട്ട വീടിനാണ് തീ പിടിച്ചത്. നാട്ടുകാരും ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘവും ചേർന്നാണ് തീ അണച്ചത്. 3 കിൻ്റലോളം റബ്ബർ ഷീറ്റ് കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110056/the-house-near-paisakari-was-destroyed-by-fire)