---
title: "കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി."
english_title: "A protest demonstration and meeting was held at Kalpatta under the leadership of Congress workers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110064/a-protest-demonstration-and-meeting-was-held-at-kalpatta-under-the-leadership-of-congress-workers"
published_at: "2023-04-20T20:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441518ed8fdc_cfsdf.jpg"
keywords: []
---

# കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

> **Lead Summary:** കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഭരണകൂടവും ജ്യുഡീഷ്യറിയും നീതി നിഷേധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രാജ്യത്തില്‍ എല്ലാവര്‍ക്കും ലഭിക്കേണ്ട നീതി രാഹുല്‍ ഗാന്ധിക്ക് മാത്രം നിഷേധിക്കപ്പെടുന്നതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗം കെപിസിസി മുന്‍ സെക്രട്ടറി അഡ്വ.ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു,കെ കെ രാജേന്ദ്രന്‍, എം ഒ ദേവസ്യ,ഒ ഭാസ്‌കരന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി.ആര്‍ ഉണ്ണികൃഷ്ണന്‍, പി വിനോദ്കുമാര്‍,ഡിന്റോ ജോസ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,കെ ശശികുമാര്‍, സുകന്യ ആഷിന്‍, അര്‍ജുന്‍ മണിയംങ്ങോട്, മുഹമ്മദ് ഫെബിന്‍, വി.നൗഷാദ്, എം. വി. ഷനൂപ്, ഷബ്‌നാസ് തന്നാന്നി,സുബൈര്‍ ഓണിവയല്‍, കെ വാസു എന്നിവര്‍ സംസാരിച്ചു.

## Article Content

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഭരണകൂടവും ജ്യുഡീഷ്യറിയും നീതി നിഷേധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രാജ്യത്തില്‍ എല്ലാവര്‍ക്കും ലഭിക്കേണ്ട നീതി രാഹുല്‍ ഗാന്ധിക്ക് മാത്രം നിഷേധിക്കപ്പെടുന്നതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗം കെപിസിസി മുന്‍ സെക്രട്ടറി അഡ്വ.ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു,കെ കെ രാജേന്ദ്രന്‍, എം ഒ ദേവസ്യ,ഒ ഭാസ്‌കരന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി.ആര്‍ ഉണ്ണികൃഷ്ണന്‍, പി വിനോദ്കുമാര്‍,ഡിന്റോ ജോസ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,കെ ശശികുമാര്‍, സുകന്യ ആഷിന്‍, അര്‍ജുന്‍ മണിയംങ്ങോട്, മുഹമ്മദ് ഫെബിന്‍, വി.നൗഷാദ്, എം. വി. ഷനൂപ്, ഷബ്‌നാസ് തന്നാന്നി,സുബൈര്‍ ഓണിവയല്‍, കെ വാസു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110064/a-protest-demonstration-and-meeting-was-held-at-kalpatta-under-the-leadership-of-congress-workers)