---
title: "വെള്ളം നിറയ്ക്കൽ പ്രതിസന്ധിയിൽ ; വന്ദേഭാരതിന് വേണ്ടത് 20,800 ലിറ്റർ വെള്ളം"
english_title: "Vandhebharath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110103/vandhebharath"
published_at: "2023-04-21T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441e32e8d595_IMG-20230421-WA0006.jpg"
keywords: []
---

# വെള്ളം നിറയ്ക്കൽ പ്രതിസന്ധിയിൽ ; വന്ദേഭാരതിന് വേണ്ടത് 20,800 ലിറ്റർ വെള്ളം

> **Lead Summary:** **കണ്ണൂർ** : വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ ഓടിക്കുമ്പോൾ വെള്ളം നിറയ്ക്കൽ പ്രതിസന്ധിയിലാകും. നിലവിൽ 16 കോച്ചുള്ള വന്ദേഭാരതിന്റെ ടാങ്കുകളിലേക്ക്‌ പ്രതിദിനം 20,800 ലിറ്റർ വെള്ളം വേണം. ഒരു കോച്ചിൽ 1,300 ലിറ്റർ വീതം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഈ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയായത്. പ്രത്യേക വണ്ടിയായതിനാൽ വന്ദേഭാരതിൽ വെള്ളം നിറയ്ക്കാനുള്ള ഹൈഡ്രന്റ് വളരെ വേഗം സ്ഥാപിക്കാൻ റെയിൽവേ നിർദേശിച്ചുകഴിഞ്ഞു. കാസർകോട് അതുണ്ടാക്കുംവരെ കണ്ണൂരിൽ 10 മിനിട്ട്‌ വണ്ടി നിർത്തി വെള്ളം നിറയ്ക്കാനാണ് ഇപ്പോഴത്തെ നീക്കം. കണ്ണൂർ സ്റ്റേഷനിൽ വെള്ളം നിറയ്ക്കുന്ന ഹൈഡ്രന്റ് ശക്തമല്ല. എല്ലാ കോച്ചിലും വെള്ളം നിറയ്ക്കാൻ പ്രത്യേക ഉപകരണം സ്ഥാപിക്കണം.

## Article Content

**കണ്ണൂർ** : വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ ഓടിക്കുമ്പോൾ വെള്ളം നിറയ്ക്കൽ പ്രതിസന്ധിയിലാകും. നിലവിൽ 16 കോച്ചുള്ള വന്ദേഭാരതിന്റെ ടാങ്കുകളിലേക്ക്‌ പ്രതിദിനം 20,800 ലിറ്റർ വെള്ളം വേണം. ഒരു കോച്ചിൽ 1,300 ലിറ്റർ വീതം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഈ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയായത്. പ്രത്യേക വണ്ടിയായതിനാൽ വന്ദേഭാരതിൽ വെള്ളം നിറയ്ക്കാനുള്ള ഹൈഡ്രന്റ് വളരെ വേഗം സ്ഥാപിക്കാൻ റെയിൽവേ നിർദേശിച്ചുകഴിഞ്ഞു. കാസർകോട് അതുണ്ടാക്കുംവരെ കണ്ണൂരിൽ 10 മിനിട്ട്‌ വണ്ടി നിർത്തി വെള്ളം നിറയ്ക്കാനാണ് ഇപ്പോഴത്തെ നീക്കം. കണ്ണൂർ സ്റ്റേഷനിൽ വെള്ളം നിറയ്ക്കുന്ന ഹൈഡ്രന്റ് ശക്തമല്ല. എല്ലാ കോച്ചിലും വെള്ളം നിറയ്ക്കാൻ പ്രത്യേക ഉപകരണം സ്ഥാപിക്കണം.

ബൂസ്റ്റർ പമ്പ് വച്ച് വെള്ളം അതിവേഗം നിറയ്ക്കുകയാണ് മാർഗം. കണ്ണൂരിൽ എൻജിനിയറിങ് വിഭാഗം ഇതിന്റെ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ശുചീകരണം മംഗളൂരുവിൽനിന്ന് ജീവനക്കാരെ എത്തിച്ച്‌ കാസർകോട്ട് നടത്തിയാൽ വെള്ളം നിറയ്ക്കലിന് മാത്രമേ കണ്ണൂരിൽ അല്പസമയം നിർത്തിയിടേണ്ടിവരൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110103/vandhebharath)