---
title: "മമ്പറം പുഴയിൽ വീണ രണ്ടുപേരെ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് രക്ഷിക്കുന്ന മോക്ഡ്രിൽ വേറിട്ട കാഴ്ചയായി. "
english_title: "Mambram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110104/mambram"
published_at: "2023-04-21T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441e4df67d51_IMG-20230421-WA0008.jpg"
keywords: []
---

# മമ്പറം പുഴയിൽ വീണ രണ്ടുപേരെ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് രക്ഷിക്കുന്ന മോക്ഡ്രിൽ വേറിട്ട കാഴ്ചയായി. 

> **Lead Summary:** **കൂത്തുപറമ്പ്** : മമ്പറം പുഴയിൽ വീണ രണ്ടുപേരെ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് രക്ഷിക്കുന്ന മോക്ഡ്രിൽ വേറിട്ട കാഴ്ചയായി. ഫയർ ആൻഡ് റസ്ക്യു സർവീസസിന്റെ ജീവനം അഗ്നിരക്ഷാദിനം വാരാചരണ ഭാഗമായുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ ഒരുക്കിയത്. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.മോഹനൻ എം.എൽ.എ. ബോട്ടിൽ സഞ്ചരിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി.

## Article Content

**കൂത്തുപറമ്പ്** : മമ്പറം പുഴയിൽ വീണ രണ്ടുപേരെ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് രക്ഷിക്കുന്ന മോക്ഡ്രിൽ വേറിട്ട കാഴ്ചയായി. ഫയർ ആൻഡ് റസ്ക്യു സർവീസസിന്റെ ജീവനം അഗ്നിരക്ഷാദിനം വാരാചരണ ഭാഗമായുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ ഒരുക്കിയത്. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.മോഹനൻ എം.എൽ.എ. ബോട്ടിൽ സഞ്ചരിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി.

കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ പി.ഷിനിത്ത് അധ്യക്ഷനായി. ജില്ലാ ഫയർ ഓഫീസർ ടി.ഹരിദാസൻ മുഖ്യാതിഥിയായി. പാനൂർ സ്റ്റേഷൻ ഓഫീസർ എൻ.കെ.ശ്രീജിത്ത്, വേങ്ങാട് പഞ്ചായത്തംഗങ്ങളായ ടി.ഭാസ്കരൻ, പി.കെ.ഇന്ദിര, ശ്രീലത, പരിശീലകൻ ചാൾസൺ, അസി. സ്റ്റേഷൻ ഓഫീസർ പി.കെ.ജയരാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110104/mambram)