---
title: "കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി 'ഫെസ്റ്റിവ എസ്റ്റിവ' സമാപിച്ചു"
english_title: "Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110121/karikottakari"
published_at: "2023-04-21T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644205bdcdf7f_IMG-20230421-WA0018.jpg"
keywords: []
---

# കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി 'ഫെസ്റ്റിവ എസ്റ്റിവ' സമാപിച്ചു

> **Lead Summary:** **കരിക്കോടക്കരി:** സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി 'ഫെസ്റ്റിവ എസ്റ്റിവ' സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ തുളസിധരൻ ടി.എം. ഉദ്ഘാടനം ചെയ്തു.

## Article Content

**കരിക്കോടക്കരി:** സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി 'ഫെസ്റ്റിവ എസ്റ്റിവ' സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ തുളസിധരൻ ടി.എം. ഉദ്ഘാടനം ചെയ്തു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ.റൂബിൾ മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ജെയ്സൺ തോമസ്, മദർ പി.ടി.എ വൈസ് പ്രസിഡന്റ് സജന രാജേഷ്, അധ്യാപകരായ ജൂബിലിൻ കെ ബാബു, ധന്യ ജോസഫ്, സിസ്റ്റർ സീനമോൾ എം സേവ്യർ, ഗ്രീറ്റി മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവ എസ്റ്റിവയിൽപങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫക്കറ്റുകളും വിവിധ തലങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110121/karikottakari)