---
title: "നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110179/kuthuparamba"
published_at: "2023-04-21T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442412e47292_IMG-20230421-WA0071.jpg"
keywords: []
---

# നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 

> **Lead Summary:** **കൂത്തുപറമ്പ്**: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ പൂക്കോട് ടൗണിലെ സൂപ്പർമാർക്കറ്റിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.പ്ലാസ്റ്റിക് കോർട്ടിങ് പേപ്പർ ഗ്ലാസുകൾ,പ്ലാസ്റ്റിക് സഞ്ചി തുടങ്ങിയ ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് കണ്ടെടുത്തത്. കൂത്തുപറമ്പ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ ആണ് നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും, ക്യാരി ബാഗുകളും പിടിച്ചെടുത്തത്.

## Article Content

**കൂത്തുപറമ്പ്**: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ പൂക്കോട് ടൗണിലെ സൂപ്പർമാർക്കറ്റിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.പ്ലാസ്റ്റിക് കോർട്ടിങ് പേപ്പർ ഗ്ലാസുകൾ,പ്ലാസ്റ്റിക് സഞ്ചി തുടങ്ങിയ ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് കണ്ടെടുത്തത്. കൂത്തുപറമ്പ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ ആണ് നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും, ക്യാരി ബാഗുകളും പിടിച്ചെടുത്തത്.

മാലിന്യ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂക്കോട് ടൗണിലെ സൂപ്പർമാർക്കറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തിയത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.സി.ലതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ കമലാക്ഷി ഞേറലാട്ട്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. പ്രദീപൻ, പി. സുബിൻ, ബാബു പനക്കാടൻ, പി.കെ.സജിത എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ലതീഷ് പറഞ്ഞു. രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്താനും ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110179/kuthuparamba)