---
title: "കണ്ണൂർ ലിറ്റററി ഫെസ്റ്റ് 24 ന് തുടങ്ങും "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110188/kannur"
published_at: "2023-04-21T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644247a60de1d_IMG-20230421-WA0070.jpg"
keywords: []
---

# കണ്ണൂർ ലിറ്റററി ഫെസ്റ്റ് 24 ന് തുടങ്ങും 

> **Lead Summary:** കണ്ണൂർ ജവഹർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24,25,26 തീയ്യതികളിൽ കണ്ണൂർ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്സ് ക്ലബിൽ അറിയിച്ചു. ഏപ്രിൽ 24, തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ പ്രമുഖ കന്നഡ സാഹിത്യകാരൻ വിവേക് ഷാൻബാഗ് ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ ജവഹർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24,25,26 തീയ്യതികളിൽ കണ്ണൂർ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്സ് ക്ലബിൽ അറിയിച്ചു. ഏപ്രിൽ 24, തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ പ്രമുഖ കന്നഡ സാഹിത്യകാരൻ വിവേക് ഷാൻബാഗ് ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

മേയർ ടി.ഒ മോഹനൻ അധ്യക്ഷത വഹിയും. കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയാവും. എം.പിമാരായ കെ.സുധാകരൻ, ഡോ: വി.ശിവദാസൻ, അഡ്വ പി സന്തോഷ് കുമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തും.

മൂന്നു ദിവസമായി നടക്കുന്ന ലിറ്ററി ഫെസ്റ്റിലെ വിവിധ സെഷനുകളിലായി എൻ.എസ്.മാധവൻ, ശ്രീ കുമാരൻ തമ്പി യു കെ കുമാരൻ, ഇ പി രാജഗോപാലൻ, കല്പറ്റ നാരായണൻ, വി ടി മുരളി, പി.എൻ. ഗോപീകൃഷ്ണൻ, എൻ ശശിധരൻ, എസ്, ശാരദക്കുട്ടി, റാം മോഹൻ പാലിയത്ത്, ഡോ.ആർ.രാജശ്രീ, വിനോയ് തോമസ്, എം.കെ. മനോഹരൻ, ടി.ദീപേഷ്, ഡോ:എം ജി മല്ലിക, ഡോ:ജിസ് ജോസ്, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 6.30ന് ഫോക് ലോർ അകാദമിയുമായി സഹകരിച്ച് കലാപരിപാടികളും നടക്കും 26ന്ന് ബുധനാഴ്ച്ച വൈകീട് 5ന് സമാപന ചടങ്ങ് നാക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ. ടി.ഒ. മോഹനൻ , സി.വി.ബാലകൃഷ്ണൻ , ബാലകൃഷ്ണൻ കൊയ്യാൽ, എം. രത്നകുമാർ , മുണ്ടേരി ഗംഗാധരൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110188/kannur)