---
title: "സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടേണിംഗ് പോയിന്റ് 2023 ന്റെ സംഘാടക സമിതി രൂപികരണ യോഗം നടന്നു "
english_title: "Turning Point 2023"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110204/turning-point-2023"
published_at: "2023-04-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64425b7d0c237_IMG-20230421-WA0068.jpg"
keywords: []
---

# സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടേണിംഗ് പോയിന്റ് 2023 ന്റെ സംഘാടക സമിതി രൂപികരണ യോഗം നടന്നു 

> **Lead Summary:** മെയ് 4, 5 തീയ്യതികളിൽ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ടേണിംഗ് പോയിന്റ് 2023 ന്റെ സംഘാടക സമിതി രൂപികരണം യോഗം മുത്തേടത്ത് സ്കൂളിൽ നടന്നു. മെയ് 4 ന് രാവിലെ പത്ത് മണിക്ക് എം എൽ എ എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ടേണിംഗ് പോയിന്റ് ഉദ്ഘാടനം ചെയ്യും.

## Article Content

മെയ് 4, 5 തീയ്യതികളിൽ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ടേണിംഗ് പോയിന്റ് 2023 ന്റെ സംഘാടക സമിതി രൂപികരണം യോഗം മുത്തേടത്ത് സ്കൂളിൽ നടന്നു. മെയ് 4 ന് രാവിലെ പത്ത് മണിക്ക് എം എൽ എ എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ടേണിംഗ് പോയിന്റ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം ദിവസം മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസിന് മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകും .സംഘാട സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സന്തോഷ്, ടി ബാലകൃഷ്ണൻ , പി ഒ മുരളീധരൻ , കെ പി രാജേഷ്, ഡി ഇ ഒ ആശാലത , മുത്തേടത്ത് സ്കൂൾ ഹെഡ് മാസ്റ്റർ എസ് കെ നളിനാക്ഷൻ, കെ സി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110204/turning-point-2023)