---
title: "ഏതൊരു ജീവനും പ്രധാനമാണ്, കിണറിലകപ്പെട്ട ആടിന് രക്ഷകരായി കേരളാ ഫയര്‍ഫോഴ്‌സ്"
english_title: "Every life is important, Kerala Fire Force rescues a goat stuck in a well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110207/every-life-is-important-kerala-fire-force-rescues-a-goat-stuck-in-a-well"
published_at: "2023-04-21T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64425dba52df7_Screenshot_2023-04-21-15-19-08-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഏതൊരു ജീവനും പ്രധാനമാണ്, കിണറിലകപ്പെട്ട ആടിന് രക്ഷകരായി കേരളാ ഫയര്‍ഫോഴ്‌സ്

> **Lead Summary:** **ഇരിട്ടി**: ഏതൊരു ജീവനും പ്രധാനമാണ്. കിണറിലകപ്പെട്ട ആടിന് രക്ഷകരായി കേരളാ ഫയര്‍ഫോഴ്‌സ്. ഇരിട്ടി കരിക്കോട്ടക്കരിയിലെ കൊരക്കാലായില്‍ മാത്യുവിന്റെ ആടിനെയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസര്‍മാര്‍ രക്ഷപ്പെടുത്തിയത്. ഏകദേശം പത്തു മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറിലാണ് ആറ് മാസം പ്രായമുള്ള ആട് വീണത്.

## Article Content

**ഇരിട്ടി**: ഏതൊരു ജീവനും പ്രധാനമാണ്. കിണറിലകപ്പെട്ട ആടിന് രക്ഷകരായി കേരളാ ഫയര്‍ഫോഴ്‌സ്. ഇരിട്ടി കരിക്കോട്ടക്കരിയിലെ കൊരക്കാലായില്‍ മാത്യുവിന്റെ ആടിനെയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസര്‍മാര്‍ രക്ഷപ്പെടുത്തിയത്. ഏകദേശം പത്തു മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറിലാണ് ആറ് മാസം പ്രായമുള്ള ആട് വീണത്.

ഓക്‌സിജന്‍ കുറവായ കിണറില്‍ ഇറങ്ങാന്‍ സാധിക്കാതെ വന്നതിനാല്‍ വീട്ടുകാര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തേക്ക് ഓടി എത്തിയ രക്ഷാസേന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടെ ഫയര്‍ ഓഫീസര്‍ വിജേഷ് സി.പി കിണറില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റില്‍ സുരക്ഷിതമായി ആടിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

എ എസ് ടി ഒ. ടി മോഹനന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ എസ്.ടി.ഓമാരായ അശോകന്‍ എന്‍ ജി, രാജീവന്‍ പി.പി , ഫയര്‍ ഓഫീസര്‍മാരായ വിജീഷ് കെ.വി, ബെഞ്ചമിന്‍, ഹോംഗാര്‍ഡ് ദിലീപ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110207/every-life-is-important-kerala-fire-force-rescues-a-goat-stuck-in-a-well)