---
title: "രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യവുമായി പോസ്റ്റ് കാർഡ് ക്യാമ്പയിൻ"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110218/rahul-gandhi"
published_at: "2023-04-21T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64426d7193d34_IMG-20230421-WA0066.jpg"
keywords: []
---

# രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യവുമായി പോസ്റ്റ് കാർഡ് ക്യാമ്പയിൻ

> **Lead Summary:** മോദി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ പ്രതികാര നടപടിക്കെ തിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് എംപ്ലോയിസ് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് ക്യാമ്പയിൽ സംഘടിപ്പിച്ചു.

## Article Content

മോദി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ പ്രതികാര നടപടിക്കെ തിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് എംപ്ലോയിസ് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് ക്യാമ്പയിൽ സംഘടിപ്പിച്ചു.

തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഡി സി സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ ആർ നായർ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് പാണപുഴ , കുഞ്ഞമ്മ തോമസ്സ് , ത്രേസ്യാമ മാത്യൂ , പി വി വേണുഗോപാൽ, പി പി പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110218/rahul-gandhi)