---
title: "ഫോട്ടോഗ്രാഫേഴ്സ് ബാഡ്മിന്റൺ; ഇരിട്ടി മേഖല ചാംപ്യന്മാർ "
english_title: "Iritty region champions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11023/iritty-region-champions"
published_at: "2021-11-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934f136038e_IMG-20211116-WA0013.jpg"
keywords: []
---

# ഫോട്ടോഗ്രാഫേഴ്സ് ബാഡ്മിന്റൺ; ഇരിട്ടി മേഖല ചാംപ്യന്മാർ 

> **Lead Summary:** ഇരിട്ടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്പോർട്സ് ക്ലബ്‌ നടത്തിയ ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിൽ ഇരിട്ടി മേഖലയിലെ അനീഷ് എൻഎസ് ,സബിൻദാസ് എന്നിവർ ജേതാക്കളായി.

## Article Content

ഇരിട്ടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്പോർട്സ് ക്ലബ്‌ നടത്തിയ ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിൽ ഇരിട്ടി മേഖലയിലെ അനീഷ് എൻഎസ് ,സബിൻദാസ് എന്നിവർ ജേതാക്കളായി.

ധർമ്മശാല ഹൈ ഫൈവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ ബെസ്റ്റ് പ്ലയറായി അനീഷ് എൻ എസിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് 5000 രൂപയും ട്രോഫിയും എ കെ പി എ സംസ്ഥാന സെക്രട്ടറി രജീഷ് പി ടി കെ സമ്മാനിച്ചു. 20 ടീമുകളാണ് ടൂർണ്ണമെന്റിൽ മൽസരിച്ചത്. ചടങ്ങിൽ ജില്ലയിലെയും, മേഖലയിലെയും നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11023/iritty-region-champions)