---
title: "സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ഉത്തരവ്. "
english_title: "Order to form special task force at state, district and taluk level. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110250/order-to-form-special-task-force-at-state-district-and-taluk-level"
published_at: "2023-04-21T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64429b411a698_pattaya_bumi.jpg"
keywords: []
---

# സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ഉത്തരവ്. 

> **Lead Summary:** **തിരുവനന്തപുരം: **എല്ലാ ഭൂമിക്കും പട്ടയം നൽകാൻ സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ഉത്തരവ്. എല്ലാവർക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻ നിർത്തി ഭൂരഹിതർക്കും രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ച് വരുന്നവർക്കും പട്ടയം നൽകാനാണ് തീരുമാനം. ഈ ദൗത്യം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് പട്ടയ മിഷൻ രൂപീകരിച്ചത്.

## Article Content

**തിരുവനന്തപുരം: **എല്ലാ ഭൂമിക്കും പട്ടയം നൽകാൻ സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ഉത്തരവ്. എല്ലാവർക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻ നിർത്തി ഭൂരഹിതർക്കും രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ച് വരുന്നവർക്കും പട്ടയം നൽകാനാണ് തീരുമാനം. ഈ ദൗത്യം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് പട്ടയ മിഷൻ രൂപീകരിച്ചത്.

ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് കാര്യാലയങ്ങളിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് പ്രവർത്തിക്കാൻ ലാന്റ് റവന്യൂ കമീഷണർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് പട്ടയ മിഷന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന, ജില്ല, താലൂക്ക് ദൗത്യ സംഘം, വില്ലേജ് തല വിവരശേഖരണ സമിതി എന്നിവ രൂപീകരിക്കും. പട്ടയ മിഷന്റെ ഘടനയും ചുമതലകളും സംസ്ഥാന നിരീക്ഷണ സമിതിയുടെ കൺവീനർ റവന്യൂ സെക്രട്ടറിയാണ്. നിയമ, തദ്ദേശ സ്വയംഭരണ, പൊതു മരാമത്ത് വകുപ്പ്, വനം-വന്യജീവി, ജലവിഭവ, പട്ടികജാതി -വർഗ, ഫിഷറീസ് വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളാണ്. സംസ്ഥാന പട്ടയ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനവും നിർദേശങ്ങളും നൽകൽ, വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ കീഴ് ഘടകങ്ങളുടെ പ്രവർത്തനത്തിനുള്ള നിർദേശവും ഏകോപനവും നിയമപരമായ പ്രശ്നങ്ങളുള്ള പട്ടയ അപേക്ഷകളിൽ ആവശ്യമായ നിയമ ഭേദഗതി ശുപാർശ ചെയ്യുക, വിവിധ വകുപ്പുകളുടെ കൈവശത്തിലുള്ളതും ഉപയോഗത്തിലില്ലാത്തതുമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കൽ തുടങ്ങിയവ സമിതിയുടെ ചുമതലയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110250/order-to-form-special-task-force-at-state-district-and-taluk-level)