---
title: "ഡിവൈഎഫ്‌ഐ വയനാട് ജില്ലാ യൂത്ത്മാര്‍ച്ച് സമാപന യോഗം എ.എ റഹീം  ഉദ്ഘാടനം ചെയ്യും"
english_title: "AA Rahim will inaugurate the concluding meeting of DYFI Wayanad District Youth March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110255/aa-rahim-will-inaugurate-the-concluding-meeting-of-dyfi-wayanad-district-youth-march"
published_at: "2023-04-21T20:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442a09b97838_cCxzc.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ വയനാട് ജില്ലാ യൂത്ത്മാര്‍ച്ച് സമാപന യോഗം എ.എ റഹീം  ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കല്‍പ്പറ്റ:** 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ സമാപന യോഗം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം ഉദ്ഘാടനം ചെയ്യും.

## Article Content

**കല്‍പ്പറ്റ:** 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ സമാപന യോഗം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 30 ന് വൈകിട്ട് 5 മണിക്ക് മീനങ്ങാടിയിലാണ് ജാഥാ സമാപനം. ജില്ലാ സെക്രട്ടറി കെ.റഫീഖ് ക്യാപ്റ്റനും ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാന്‍സിസ് മാനേജറും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമായ യൂത്ത് മാര്‍ച്ച് ഏപ്രില്‍ 25 മുതല്‍ 30 വരെ കാല്‍നട ജാഥയായാണ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110255/aa-rahim-will-inaugurate-the-concluding-meeting-of-dyfi-wayanad-district-youth-march)