---
title: "ഈ സീസൺ ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. "
english_title: "IPL 2023: BCCI announces venue for playoffs and finals "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110264/ipl-2023-bcci-announces-venue-for-playoffs-and-finals"
published_at: "2023-04-21T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442aaa033adc_kkml.jpg"
keywords: []
---

# ഈ സീസൺ ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. 

> **Lead Summary:** ഈ സീസൺ ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. മെയ് 23 മുതൽ മെയ് 28 വരെയാണ് ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങൾ നടക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയവുമാണ് അവസാന ഘട്ട മത്സരങ്ങൾക്ക് വേദിയാകുക. 

## Article Content

ഈ സീസൺ ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. മെയ് 23 മുതൽ മെയ് 28 വരെയാണ് ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങൾ നടക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയവുമാണ് അവസാന ഘട്ട മത്സരങ്ങൾക്ക് വേദിയാകുക. 

മെയ് 23ന് നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. മെയ് 24ന് നടക്കാനിരിക്കുന്ന എലിമിനേറ്റർ മത്സരം നടക്കുന്നതും ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം സ്റ്റേഡിയമായ ചിദംബരം സ്റ്റേഡിയത്തിൽ തന്നെയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ബാക്കിയുള്ള മത്സരങ്ങൾ നടക്കുക. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മെയ് 26 നാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുന്നത്. മെയ് 28നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110264/ipl-2023-bcci-announces-venue-for-playoffs-and-finals)