---
title: "ബൈക്കിൽ കടത്തുകയായിരുന്ന  എം ഡി എം എയുമായി അറസ്റ്റിൽ."
english_title: "Arrested with MDMA on bike. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110277/arrested-with-mdma-on-bike"
published_at: "2023-04-21T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442baff338f6_zczxczx.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന  എം ഡി എം എയുമായി അറസ്റ്റിൽ.

> **Lead Summary:** **കൂട്ടുപുഴ : **കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വെച്ച് എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി തലശ്ശേരി താലൂക്കിൽ കണ്ണവം ചിറ്റാരിപറമ്പ് സ്വദേശി എ കെ സഹദ് അറസ്റ്റിൽ . ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയവും എക്‌സൈസ് ഉന്നയിക്കുന്നു .

## Article Content

**കൂട്ടുപുഴ : **കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വെച്ച് എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി തലശ്ശേരി താലൂക്കിൽ കണ്ണവം ചിറ്റാരിപറമ്പ് സ്വദേശി എ കെ സഹദ് അറസ്റ്റിൽ . ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയവും എക്‌സൈസ് ഉന്നയിക്കുന്നു .

പ്രതിയുടെ പക്കൽ നിന്ന് 11155 രൂപയും, 5 ഗ്രാം സ്വർണവും, ഗൂഗിൾ പിക്സൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വാഹനപരിശോധയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ പി യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ ടി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110277/arrested-with-mdma-on-bike)