---
title: "പൂഞ്ച് ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110296/delhi"
published_at: "2023-04-22T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443498dcc0c7_Screenshot_20230422-081004_Facebook.jpg"
keywords: []
---

# പൂഞ്ച് ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ

> **Lead Summary:** **ദില്ലി** : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് എൻഐഎ അന്വേഷണത്തിലെ കണ്ടെത്തൽ.

## Article Content

**ദില്ലി** : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് എൻഐഎ അന്വേഷണത്തിലെ കണ്ടെത്തൽ.

അങ്ങനെയെങ്കിൽ ഭീകരർ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതോടൊപ്പം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110296/delhi)