---
title: "ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ"
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110303/nia"
published_at: "2023-04-22T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64435da42f4b7_n49252154616821364664366aab06fa8130d2e374e574641371a2b6ea93e6f7dd4b4f7e5ed0154ec87299ad.jpg"
keywords: []
---

# ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ

> **Lead Summary:** **കോഴിക്കോട്**: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. ഓഫിസില്‍ എത്താനാണ് ആവശ്യപ്പെട്ടത്. ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിനുപിന്നാലെ കേരള പൊലീസും ഡല്‍ഹി സ്പെഷല്‍ പൊലീസും വീട്ടിലെത്തി ഫക്രുദ്ദീന്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍നിന്ന് ശേഖരിച്ചതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള എന്‍.ഐ.എ തീരുമാനം.

## Article Content

**കോഴിക്കോട്**: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. ഓഫിസില്‍ എത്താനാണ് ആവശ്യപ്പെട്ടത്. ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിനുപിന്നാലെ കേരള പൊലീസും ഡല്‍ഹി സ്പെഷല്‍ പൊലീസും വീട്ടിലെത്തി ഫക്രുദ്ദീന്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍നിന്ന് ശേഖരിച്ചതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള എന്‍.ഐ.എ തീരുമാനം.

ട്രെയിന്‍ തീവെപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍.ഐ.എ കൊച്ചി യൂനിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട്ടെ കോടതിയിലുള്ള കേസ് കൊച്ചിയിലേക്ക് മാറ്റുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നേയുള്ളൂ. ഇതിനിടെയാണ് പിതാവില്‍നിന്ന് ഷാറൂഖ് സെയ്ഫിയെ കുറിച്ച പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110303/nia)