---
title: "പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ട്രെയിന്‍ സമയങ്ങളില്‍ മാറ്റം"
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110304/train"
published_at: "2023-04-22T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64435f417d258_images_-_2023-04-13T090800.109.jpeg"
keywords: []
---

# പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

> **Lead Summary:** **തിരുവനന്തപുരം** : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച്‌ നാളെയും മറ്റന്നാളും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി.

## Article Content

**തിരുവനന്തപുരം** : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച്‌ നാളെയും മറ്റന്നാളും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി.

ഇതു പ്രകാരം റദ്ദാക്കിയ ട്രെയിനുകള്‍: കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ഞായറാഴ്ച റദ്ദാക്കി. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി.

*ട്രെയിന്‍ സമയം, സ്റ്റേഷന്‍ മാറ്റം*   ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊട്ടുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍- കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമെ സര്‍വീസ് നടത്തൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം - ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്നാകും പുറപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110304/train)