---
title: "ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110309/accident"
published_at: "2023-04-22T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644364574ef71_images_(18).jpeg"
keywords: []
---

# ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മുക്കം** : ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേന്ദമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീസ് റഹ്മാൻ ആണ് മരിച്ചത്. മണാശ്ശേരി റോഡിൽ പൊറ്റശ്ശേരി വയലിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.

## Article Content

**മുക്കം** : ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേന്ദമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീസ് റഹ്മാൻ ആണ് മരിച്ചത്. മണാശ്ശേരി റോഡിൽ പൊറ്റശ്ശേരി വയലിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.

മണാശേരി ഭാഗത്തുനിന്നും പുൽപറമ്പിലേക്ക് വരുന്നതിനിടെ റോഡ് പ്രവൃത്തി നടക്കുന്ന ഭാഗത്തുവെച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110309/accident)