---
title: "സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു"
english_title: "Gold prices have fallen in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110330/gold-prices-have-fallen-in-the-state"
published_at: "2023-04-22T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644376fb0160c_IMG_20200903_133253.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

> **Lead Summary:** ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 30 രൂപ കുറഞ്ഞ് 5575 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 4635 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 30 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിനും കുറഞ്ഞത്.

## Article Content

ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 30 രൂപ കുറഞ്ഞ് 5575 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 4635 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 30 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിനും കുറഞ്ഞത്.

ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110330/gold-prices-have-fallen-in-the-state)