---
title: "പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ശക്തമായ സുരക്ഷ,രണ്ടായിരത്തിലേറെ പൊലീസുകാർ; പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ"
english_title: "Narandramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110333/narandramodi"
published_at: "2023-04-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644378c64e93e_download_(7).jpeg"
keywords: []
---

# പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ശക്തമായ സുരക്ഷ,രണ്ടായിരത്തിലേറെ പൊലീസുകാർ; പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ

> **Lead Summary:**  **കൊച്ചി**: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു.

## Article Content

 **കൊച്ചി**: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു.

കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത്  ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110333/narandramodi)