---
title: "ടോവിനോയോട് നന്ദി പറഞ്ഞ് ദുൽക്കർ "
english_title: "Tovino Dulquer kurup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11035/tovino-dulquer-kurup"
published_at: "2021-11-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61935787d029f_Screenshot_2021-11-16-12-32-37-70_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# ടോവിനോയോട് നന്ദി പറഞ്ഞ് ദുൽക്കർ 

> **Lead Summary:** ഏറെ നാളത്തെ മലയാള സിനിമ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'കുറുപ്പ്' തീയേ‌റ്ററുകളിലെത്തിയത്.

## Article Content

ഏറെ നാളത്തെ മലയാള സിനിമ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'കുറുപ്പ്' തീയേ‌റ്ററുകളിലെത്തിയത്.

കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകള്‍ക്ക് ശേഷം എത്തുന്ന കുറുപ്പിന് വലിയ വരവേല്‍പ്പാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയത്. സുകുമാര കുറുപ്പിന്റെ ക്രൂരതയ്‌ക്കിരയായ യഥാര്‍ത്ഥ ജീവിതത്തിലെ ചാക്കോയെ വെള‌ളിത്തിരയില്‍ 'ചാര്‍ലി'യായി അവതരിപ്പിച്ചത് ടൊവിനോയായിരുന്നു.

കാമിയോ റോളിലെത്തിയ ടൊവിനോയെ കുറിച്ച്‌ ചിത്രത്തിന്റെ പോസ്‌റ്ററിലോ പ്രമോകളിലോ ഒന്നും ഇതുവരെ പരാമര്‍ശിച്ചിരുന്നില്ല. അക്കാര്യങ്ങള്‍ ടൊവിനോയും പുറത്തറിയിച്ചതേയില്ല. ഇക്കാര്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. മറുപടി നല്‍കി ടൊവിനോയും. ചാര്‍ലിയുടെ റോള്‍ തനിക്ക് ചെയ്യണമെന്ന് സംവിധായകനോട് ടൊവിനോ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് വലിയ സന്തോഷമാണ് തോന്നിയതെന്ന് ദുല്‍ഖര്‍ പറയുന്നു. ചാര്‍ലി റോള്‍ ചെയ്‌തത് തനിക്ക് വളരെ തൃപ്‌തികരമായിരുന്നെന്നും ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11035/tovino-dulquer-kurup)