---
title: "നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗത നിയന്ത്രണം: ചില ട്രെയിനുകൾ റദ്ദാക്കി"
english_title: "Train traffic control tomorrow and day after: Some trains cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110353/train-traffic-control-tomorrow-and-day-after-some-trains-cancelled"
published_at: "2023-04-22T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644387643f553_Screenshot_2023-04-08-14-49-00-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗത നിയന്ത്രണം: ചില ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനവും വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനവും വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി എറണാകുളം ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്ച റദ്ദാക്കി കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി ട്രെയിൻ സമയം, സ്റ്റേഷൻ മാറ്റമുള്ള ട്രെയിനുകൾ മലബാർ എക്‌സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.

കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക നാഗർകോവിൽ-കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. തിരുവനന്തപുരം-ചെന്നൈ മെയിൽ ഞായറാഴ്ച തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110353/train-traffic-control-tomorrow-and-day-after-some-trains-cancelled)