---
title: " 'പക' എന്ന ചിത്രം റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്."
english_title: "Paka Malayalam movie International Film Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11037/paka-malayalam-movie-international-film-festival"
published_at: "2021-11-16T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61935a37889b7_images (4).jpeg"
keywords: []
---

#  'പക' എന്ന ചിത്രം റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

> **Lead Summary:** നവാഗത സംവിധായകന്‍ നിതിന്‍ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പക' എന്ന ചിത്രം റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.ഡിസംബര്‍ 6 മുതല്‍ 12 വരെ ആണ് ചലച്ചിത്ര മേള നടക്കുന്നത് .അറേബ്യന്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.

## Article Content

നവാഗത സംവിധായകന്‍ നിതിന്‍ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പക' എന്ന ചിത്രം റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.ഡിസംബര്‍ 6 മുതല്‍ 12 വരെ ആണ് ചലച്ചിത്ര മേള നടക്കുന്നത് .അറേബ്യന്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.

മുന്‍പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021) ഡിസ്കവറി വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ ആയും പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021ചൈന) ഏഷ്യന്‍ പ്രീമിയര്‍ ആയും പക പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്‍എഫ്ഡിസി വര്‍ക്ക് ഇന്‍ പ്രോ​ഗ്രസ് ലാബില്‍ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11037/paka-malayalam-movie-international-film-festival)