---
title: "തളിപ്പറമ്പ് മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി"
english_title: "Taliparamp Manengkav Play Festival has come to an end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110383/taliparamp-manengkav-play-festival-has-come-to-an-end"
published_at: "2023-04-22T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443ac178904e_Screenshot_2023-04-22-15-06-36-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി

> **Lead Summary:** തളിപ്പറമ്പ: മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി.നാല് ദിവസങ്ങളിലായി നടന്നു വന്ന മഹോത്സവത്തിന്റെ ഭാഗമായി നിരവധി തെയ്യ കോലങ്ങൾ കെട്ടിയാടി. ഏപ്രിൽ 18 ന് പൂക്കോത്ത് കൊട്ടാരത്തിന് നിന്ന് വാദ്യമേളങ്ങളോടു കൂടി മാനേങ്കാവിലേക്കുള്ള എഴുന്നള്ളത്തോടെയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

## Article Content

തളിപ്പറമ്പ: മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി.നാല് ദിവസങ്ങളിലായി നടന്നു വന്ന മഹോത്സവത്തിന്റെ ഭാഗമായി നിരവധി തെയ്യ കോലങ്ങൾ കെട്ടിയാടി. ഏപ്രിൽ 18 ന് പൂക്കോത്ത് കൊട്ടാരത്തിന് നിന്ന് വാദ്യമേളങ്ങളോടു കൂടി മാനേങ്കാവിലേക്കുള്ള എഴുന്നള്ളത്തോടെയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

പുള്ളിക്കുറത്തിയമ്മ, ഊർപ്പഴശ്ശി വെട്ടക്കൊരുമകൻ, വിഷ്ണുമൂർത്തി, കൂണ്ടോർ ചാമുണ്ഡി, തൊരക്കാരത്തി, ഗുളികൻ , അരിയിൽ കുളങ്ങര, മനേങ്കാവ് ഭഗവതിന്മാർ തുടങ്ങിയ തെയ്യ കോലങ്ങൾ കെട്ടിയാടി. ഉത്സവത്തിന്റെ ഭാഗമായി , ഇളനീരാട്ടം, വിവിധ വേഷങ്ങളോടു കൂടിയുള്ള പടയോട്ടം, വിവിധ കലാപരിപാടികൾ, നാടക തുടങ്ങിയവയും നടന്നു.സമാപന ദിവസം ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110383/taliparamp-manengkav-play-festival-has-come-to-an-end)