---
title: "ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി55 കുതിച്ചുയർന്നു "
english_title: "Sreeharikootta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110388/sreeharikootta"
published_at: "2023-04-22T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443b127be317_Screenshot_2023-04-22-15-26-30-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി55 കുതിച്ചുയർന്നു 

> **Lead Summary:** ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി അന്‍പത്തിയഞ്ചാം ദൗത്യം തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി55 വിക്ഷേപിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തുന്ന സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണ് ഇത്.

## Article Content

ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി അന്‍പത്തിയഞ്ചാം ദൗത്യം തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി55 വിക്ഷേപിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തുന്ന സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണ് ഇത്.

സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2 വും നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 മാണ് പിഎസ്എല്‍വി ഇക്കുറി ഭ്രമണപഥത്തില്‍ എത്തിക്കുക.ഉപഗ്രഹങ്ങള്‍ വേര്‍പെട്ടതിന് ശേഷം റോക്കറ്റിന്റെ നാലാം ഘട്ടമായ പിഎസ് 4 പരീക്ഷണങ്ങള്‍ക്കായി ഭ്രമണപഥത്തില്‍ അല്‍പ്പനേരം നിലനിര്‍ത്തുന്ന പരീക്ഷണവും ദൗത്യത്തിനൊപ്പം നടക്കും.

വിവിധ സ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പുകളുടെ ഏഴ് ചെറു പേ ലോഡുകളാകും ഈ ഘട്ടത്തില്‍ ഉപയോഗിക്കുക. ഇത് മൂന്നാം തവണയാണ് ഇസ്രോ ഈ പരീക്ഷണം നടത്തുന്നത്.പറയുന്നയര്‍ന്ന വിക്ഷേപണ വാഹനം 19 മിനിറ്റ് 51 സെക്കന്റില്‍ ഉപഗ്രഹം ടെലിയോസ് 2 വിനെ ഭ്രമണപഥത്തില്‍ വിടും. 20 മിനുട്ട് 35 സെക്കന്റില്‍ നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 ഭ്രമണപഥത്തില്‍ എത്തിക്കും. ഈ ഘട്ടം കഴിഞ്ഞാലേ വിക്ഷേപണം വിജയകരമാണോയെന്ന് പറയാനാവൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110388/sreeharikootta)