---
title: "കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിയമവിരുദ്ധ പരിശോധനകൾക്ക് വിധേയമാക്കുന്നതായി പരാതി"
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110396/kannur-airport"
published_at: "2023-04-22T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443b98be9b61_Screenshot_2023-04-22-15-51-37-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിയമവിരുദ്ധ പരിശോധനകൾക്ക് വിധേയമാക്കുന്നതായി പരാതി

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കസ്റ്റംസ് നിയമ വിരുദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതായി പരാതി. മണിക്കൂറുകള്‍ തടഞ്ഞ് വെച്ചശേഷം അനുമതി ഇല്ലാതെ യാത്രക്കാരെ എക്സറേ പരിശോധനക്ക് വിധേയമാക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ദിനം പ്രതി പരിശോധനക്ക് എത്തിക്കുന്നത് സ്ത്രീകളടക്കം അന്‍പതിലധികം യാത്രക്കാരെയാണ്. ഗള്‍ഫില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന സ്ത്രീകളടക്കമുളള യാത്രക്കാരാണ് കസ്റ്റംസിന്‍റെ നിയമവിരുദ്ധ പരിശോധനകള്‍ക്ക് ഇരയാവുന്നത്. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന യാത്രക്കാരുടെ ശരീരവും ബാഗും സ്കാനിങ് പരിശോധന നടത്തുന്നത് പതിവാണ്. എന്നാല്‍ ചില യാത്രക്കാരെ പരിശോധനക്കെന്ന പേരില്‍ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും വസ്ത്രം അഴിച്ചുളള പരിശോധനയും നടത്തും. അതിന് ശേഷമാണ് മട്ടന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ എക്സ്റെ പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാല്‍ ഈ നടപടി നിയമ വിരുദ്ധവും കസ്റ്റംസ് ആക്ടിന് എതിരുമാണ്. ഏതെങ്കിലും യാത്രക്കാരന്‍ ശരീരത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഒളിപ്പിച്ച്‌ കടത്തുന്നതായി സംശയമുണ്ടായാല്‍ ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് നിയമം.മജിസ്ട്രേറ്റ് അനുമതി നല്‍കിയാല്‍ മാത്രമെ യാത്രക്കാരനെ എക്സ്റെ പരിശോധനക്ക് വിധേയമാക്കാന്‍ പാടുളളൂ.അതല്ലങ്കില്‍ എക്സറെ പരിശോധനക്ക് തയ്യാറാണന്ന് ഇയാല്‍ രേഖാമൂലം എഴുതി നല്‍കണം. തുടര്‍ന്ന് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മഹസര്‍ എഴുതി തയ്യാറാക്കി വേണം പരിശോധന നടത്താന്‍. എന്നാല്‍ ഇത്തരം നടപടികളൊന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പാലിക്കുന്നില്ലെന്നാണ് പരാതി.

## Article Content

**മട്ടന്നൂർ** : കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കസ്റ്റംസ് നിയമ വിരുദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതായി പരാതി. മണിക്കൂറുകള്‍ തടഞ്ഞ് വെച്ചശേഷം അനുമതി ഇല്ലാതെ യാത്രക്കാരെ എക്സറേ പരിശോധനക്ക് വിധേയമാക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ദിനം പ്രതി പരിശോധനക്ക് എത്തിക്കുന്നത് സ്ത്രീകളടക്കം അന്‍പതിലധികം യാത്രക്കാരെയാണ്. ഗള്‍ഫില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന സ്ത്രീകളടക്കമുളള യാത്രക്കാരാണ് കസ്റ്റംസിന്‍റെ നിയമവിരുദ്ധ പരിശോധനകള്‍ക്ക് ഇരയാവുന്നത്. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന യാത്രക്കാരുടെ ശരീരവും ബാഗും സ്കാനിങ് പരിശോധന നടത്തുന്നത് പതിവാണ്. എന്നാല്‍ ചില യാത്രക്കാരെ പരിശോധനക്കെന്ന പേരില്‍ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും വസ്ത്രം അഴിച്ചുളള പരിശോധനയും നടത്തും. അതിന് ശേഷമാണ് മട്ടന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ എക്സ്റെ പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാല്‍ ഈ നടപടി നിയമ വിരുദ്ധവും കസ്റ്റംസ് ആക്ടിന് എതിരുമാണ്. ഏതെങ്കിലും യാത്രക്കാരന്‍ ശരീരത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഒളിപ്പിച്ച്‌ കടത്തുന്നതായി സംശയമുണ്ടായാല്‍ ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് നിയമം.മജിസ്ട്രേറ്റ് അനുമതി നല്‍കിയാല്‍ മാത്രമെ യാത്രക്കാരനെ എക്സ്റെ പരിശോധനക്ക് വിധേയമാക്കാന്‍ പാടുളളൂ.അതല്ലങ്കില്‍ എക്സറെ പരിശോധനക്ക് തയ്യാറാണന്ന് ഇയാല്‍ രേഖാമൂലം എഴുതി നല്‍കണം. തുടര്‍ന്ന് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മഹസര്‍ എഴുതി തയ്യാറാക്കി വേണം പരിശോധന നടത്താന്‍. എന്നാല്‍ ഇത്തരം നടപടികളൊന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പാലിക്കുന്നില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110396/kannur-airport)