---
title: "വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതി- ഇ.ടി. മുഹമ്മദ് ബഷീർ"
english_title: "Vandebharat not stopping at Tirur is injustice to Malappuram- ET Muhammad Basheer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110421/vandebharat-not-stopping-at-tirur-is-injustice-to-malappuram-et-muhammad-basheer"
published_at: "2023-04-22T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443e7dc858f8_zfxcgvcx.jpg"
keywords: []
---

# വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതി- ഇ.ടി. മുഹമ്മദ് ബഷീർ

> **Lead Summary:** **മലപ്പുറം: **കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍, തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതെന്ന് പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍. ഇത് മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ്. അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ, ചെങ്ങന്നൂരിനേയും തിരൂരിനേയും ഒഴിവാക്കി വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നിരുന്നു. തിരുവനന്തപുരവും കാസര്‍കോടുമടക്കം ഒമ്പത് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. തിരൂരിനെ ഒഴിവാക്കി ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

## Article Content

**മലപ്പുറം: **കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍, തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതെന്ന് പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍. ഇത് മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ്. അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ, ചെങ്ങന്നൂരിനേയും തിരൂരിനേയും ഒഴിവാക്കി വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നിരുന്നു. തിരുവനന്തപുരവും കാസര്‍കോടുമടക്കം ഒമ്പത് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. തിരൂരിനെ ഒഴിവാക്കി ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110421/vandebharat-not-stopping-at-tirur-is-injustice-to-malappuram-et-muhammad-basheer)