---
title: "ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു."
english_title: "Janmaitri Police organizes self defense training camp. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110424/janmaitri-police-organizes-self-defense-training-camp"
published_at: "2023-04-22T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443ea7b08d32_kerala_police_women.jpg"
keywords: []
---

# ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

> **Lead Summary:** **തിരുവനന്തപുരം: **അതിക്രമങ്ങൾ തിരിച്ചറിയാനും അവയിൽ നിന്നു സ്വയരക്ഷ നേടാനുമുള്ള മാർഗങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 24 മുതൽ അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഒൻപതു വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം.

## Article Content

**തിരുവനന്തപുരം: **അതിക്രമങ്ങൾ തിരിച്ചറിയാനും അവയിൽ നിന്നു സ്വയരക്ഷ നേടാനുമുള്ള മാർഗങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 24 മുതൽ അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഒൻപതു വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം.

അതിക്രമസാഹചര്യങ്ങൾ തിരിച്ചറിയാനും അക്രമികളെ അകറ്റി നിർത്താനുമുള്ള മാനസികവും കായികവുമായ പരിശീലനമാണ് നൽകുന്നത്. സൈബർ സുരക്ഷ, ലഹരി ഉപയോഗവും ദോഷങ്ങളും, പൊലീസിന്റെ വിവിധ സേവനങ്ങൾ, നിയമ അവബോധം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് പരിശീലനം.

ഓരോ വിഷയത്തിലും പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്ററിലാണ് പരിശീലനം. 9497970323 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന പേര്, വയസ്, അഡ്രസ് എന്നിവ അയച്ചു രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110424/janmaitri-police-organizes-self-defense-training-camp)