---
title: "വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം."
english_title: "The vehicle overturned and the accident occurred. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110438/the-vehicle-overturned-and-the-accident-occurred"
published_at: "2023-04-22T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64440148659f3_xcvcnbv.jpg"
keywords: []
---

# വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം.

> **Lead Summary:** ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. തിരുനെൽവേലി സ്വദേശി സി. പെരുമാൾ , തിരുനെൽവേലി സ്വദേശി വള്ളിയമ്മ , സുശീന്ദ്രൻ എന്നിവരാണ് മരിച്ചത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്.

## Article Content

ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. തിരുനെൽവേലി സ്വദേശി സി. പെരുമാൾ , തിരുനെൽവേലി സ്വദേശി വള്ളിയമ്മ , സുശീന്ദ്രൻ എന്നിവരാണ് മരിച്ചത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110438/the-vehicle-overturned-and-the-accident-occurred)