---
title: "പ്രധാനമന്ത്രിയോട്‌ 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ."
english_title: "DYFI with 100 questions to the Prime Minister. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110444/dyfi-with-100-questions-to-the-prime-minister"
published_at: "2023-04-22T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64440599205e0_xZXCZ.jpg"
keywords: []
---

# പ്രധാനമന്ത്രിയോട്‌ 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ.

> **Lead Summary:** തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയോട്‌ 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24 തീയതികളില്‍ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമെന്ന് എ.എ റഹീം എം.പി അറിയിച്ചു. 100 ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെങ്കിലും മോദി ഉത്തരം പറയണമെന്നും റഹീം ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയോട്‌ 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24 തീയതികളില്‍ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമെന്ന് എ.എ റഹീം എം.പി അറിയിച്ചു. 100 ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെങ്കിലും മോദി ഉത്തരം പറയണമെന്നും റഹീം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയോടുള്ള 100 ചോദ്യങ്ങളുടെ പട്ടികയും ക്യുആര്‍ കോഡ് വഴി റഹീം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കുമെന്നും റഹീം വിമര്‍ശിച്ചു. മന്‍ കി ബാത്തും മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് മോദി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.

എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളെ കേള്‍ക്കാനും മറുപടി പറയാനും പ്രയാസമാണ്. ഇത്തരം ചോദ്യങ്ങളെ മോദിക്ക് ഭയമാണെന്നും റഹീം പറഞ്ഞു. സ്‌ക്രിപ്റ്റഡ് സംവാദവും മന്‍ കി ബാത്തുമല്ലാത്ത കൃത്യമായ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് ഉത്തരമുണ്ടോയെന്നും റഹീം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110444/dyfi-with-100-questions-to-the-prime-minister)