---
title: "അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി."
english_title: "25 kg of ganja was seized from the guest workers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110473/25-kg-of-ganja-was-seized-from-the-guest-workers"
published_at: "2023-04-23T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444a61165285_ffxc.jpg"
keywords: []
---

# അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി.

> **Lead Summary:** ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആലുവ പെരുമ്പാവൂർ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന കൂടിവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സംഘം ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്ന രഹസ്യവിവരം ലഭിച്ചത്. ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ പരിശോധനയുള്ളതിനാൽ കഞ്ചാവ് ചെന്നെയിലെത്തിച്ച് ചെന്നെ – തിരുവനന്തപുരം എക്സ്പ്രസിലാണ് ഇവർ ആലുവയിൽ എത്തിയത്.

## Article Content

ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആലുവ പെരുമ്പാവൂർ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന കൂടിവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സംഘം ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്ന രഹസ്യവിവരം ലഭിച്ചത്. ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ പരിശോധനയുള്ളതിനാൽ കഞ്ചാവ് ചെന്നെയിലെത്തിച്ച് ചെന്നെ – തിരുവനന്തപുരം എക്സ്പ്രസിലാണ് ഇവർ ആലുവയിൽ എത്തിയത്.

ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെരുമ്പാവൂരിലെ പ്ലെവുഡ് കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ ഒറീസ സ്വദേശികൾ. പെരുമ്പാവൂർ മേഖലയിൽ വില്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത്. പ്രതികളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110473/25-kg-of-ganja-was-seized-from-the-guest-workers)