---
title: "വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. "
english_title: "Nine customs officials have been dismissed for helping to smuggle gold through the airport."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110474/nine-customs-officials-have-been-dismissed-for-helping-to-smuggle-gold-through-the-airport"
published_at: "2023-04-23T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444a735b723e_ctrhfmv.jpg"
keywords: []
---

# വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. 

> **Lead Summary:** **കോഴിക്കോട്:** വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല.

## Article Content

**കോഴിക്കോട്:** വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110474/nine-customs-officials-have-been-dismissed-for-helping-to-smuggle-gold-through-the-airport)