---
title: "സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ വരുന്നു, മുഖ്യമന്ത്രി പ്രകാശനം ചെയ്യും"
english_title: "C.P.M. Central committee member and former health minister K.K. Shailaja MLA's autobiography is coming and will be released by the Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110481/cpm-central-committee-member-and-former-health-minister-kk-shailaja-mlas-autobiography-is-coming-and-will-be-released-by-the-chief-minister"
published_at: "2023-04-23T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444ae2f7dd4c_czxfzxv.jpg"
keywords: []
---

# സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ വരുന്നു, മുഖ്യമന്ത്രി പ്രകാശനം ചെയ്യും

> **Lead Summary:** **കണ്ണൂർ: **സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 27, 28, 29 തീയതികളിൽ സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നുണ്ട്. ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. മലയാളപരിഭാഷ എഴുത്തുകാരി എസ്. സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു.

## Article Content

**കണ്ണൂർ: **സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ ഹൗസിൽ 28-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 27, 28, 29 തീയതികളിൽ സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നുണ്ട്. ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. മലയാളപരിഭാഷ എഴുത്തുകാരി എസ്. സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110481/cpm-central-committee-member-and-former-health-minister-kk-shailaja-mlas-autobiography-is-coming-and-will-be-released-by-the-chief-minister)