---
title: " വയനാട് വന്യജീവി സങ്കേതത്തില്‍  കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. "
english_title: "Tiger found dead in Wayanad wildlife sanctuary. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110486/tiger-found-dead-in-wayanad-wildlife-sanctuary"
published_at: "2023-04-23T09:53:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b30add8e0_kadujb.jpg"
keywords: []
---

#  വയനാട് വന്യജീവി സങ്കേതത്തില്‍  കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. 

> **Lead Summary:** **കുറിച്യാട്: **വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ പൂവഞ്ചി കോളനിക്കു സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജഡം കണ്ടത്. ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ കടുവയാണ് ചത്തത്.

## Article Content

**കുറിച്യാട്: **വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചിലെ പൂവഞ്ചി കോളനിക്കു സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജഡം കണ്ടത്. ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ കടുവയാണ് ചത്തത്.

പ്രത്യക്ഷത്തില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികമായി ഒന്നും തന്നെയുമില്ലെന്നും ആരോഗ്യവതിയായിരുന്ന കടുവ ചാകാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലീം പറഞ്ഞു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ കേസെടുത്ത വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും, സമീപ വാസികളോട് വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110486/tiger-found-dead-in-wayanad-wildlife-sanctuary)