---
title: "പഴയ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ തുടരും."
english_title: "Fines will continue to be imposed for violations found with old cameras. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110492/fines-will-continue-to-be-imposed-for-violations-found-with-old-cameras"
published_at: "2023-04-23T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444bd354f3e5_gddfhfgv.jpg"
keywords: []
---

# പഴയ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ തുടരും.

> **Lead Summary:** പുതുതായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുമാത്രമാണ് ഒരുമാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ്. മറ്റു ക്യാമറകളും പരിശോധനയില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കിയിട്ടില്ല.

## Article Content

പുതുതായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുമാത്രമാണ് ഒരുമാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ്. മറ്റു ക്യാമറകളും പരിശോധനയില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കിയിട്ടില്ല.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘങ്ങള്‍ക്ക് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. മോട്ടോര്‍വാഹനവകുപ്പും പോലീസ് വകുപ്പും നിരത്തില്‍ നേരത്തേ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ തയ്യാറാക്കുന്ന ഇ-ചെലാന്‍ പ്രകാരമുള്ള തുക വാഹന ഉടമകള്‍ അടയ്ക്കണം. ഇത്തരം കേസുകളില്‍ ഫോണില്‍ എസ്.എം.എസ്. അലര്‍ട്ട് നല്‍കും.

പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിനുശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാകണം. എ.ഐ. ക്യാമറകളില്‍ കുടുങ്ങിയാല്‍ ഒരുമാസത്തേക്ക് വാഹന ഉടമകള്‍ക്ക് താക്കീത് മെമ്മോ തപാലില്‍ ലഭ്യമാക്കും. എസ്.എം.എസ്. ലഭിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110492/fines-will-continue-to-be-imposed-for-violations-found-with-old-cameras)