---
title: "അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്."
english_title: "Akshaya Lottery Draw Today. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110507/akshaya-lottery-draw-today"
published_at: "2023-04-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444d6740e12e_cxvxcb.jpg"
keywords: []
---

# അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്.

> **Lead Summary:** സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 40 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. അക്ഷയ ലോട്ടറിയുടെ AK 596 സീരീസിലെ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 

## Article Content

സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 40 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. അക്ഷയ ലോട്ടറിയുടെ AK 596 സീരീസിലെ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 

ലോട്ടറിയുടെ രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. നാലാം സമ്മാനം അയ്യായിരം രൂപയും അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം നൂറ് രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയാകും ലഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110507/akshaya-lottery-draw-today)