---
title: "സഞ്ചാരികളെ വലച്ച് ഊട്ടിയിൽ മഴ: കുതിരപന്തയം മാറ്റി. മണിക്കൂറുകൾ ഗതാഗത കുരുക്ക്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110529/wayanad"
published_at: "2023-04-23T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444e64fb7a16_IMG-20230423-WA0032.jpg"
keywords: []
---

# സഞ്ചാരികളെ വലച്ച് ഊട്ടിയിൽ മഴ: കുതിരപന്തയം മാറ്റി. മണിക്കൂറുകൾ ഗതാഗത കുരുക്ക്

> **Lead Summary:**  ഈസ്റ്റർ വിഷു ആഘോഷങ്ങളും ചെറിയ പെരുന്നാളും കഴിഞ്ഞതോടെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിനിടെ തുടർച്ചയായുള്ള മഴ സഞ്ചാരികളെ വലച്ചു. മഴ മൂലം പ്രസിദ്ധമായ ഊട്ടി കുതിരപന്തയതത്തിലെ മത്സരങ്ങൾ മാറ്റി വെച്ചു. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് അവധിക്കാല സന്ദർശനത്തിന് പ്രധാനമായും ഊട്ടി തിരഞ്ഞെടുക്കുന്നത്.

## Article Content

 ഈസ്റ്റർ വിഷു ആഘോഷങ്ങളും ചെറിയ പെരുന്നാളും കഴിഞ്ഞതോടെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിനിടെ തുടർച്ചയായുള്ള മഴ സഞ്ചാരികളെ വലച്ചു. മഴ മൂലം പ്രസിദ്ധമായ ഊട്ടി കുതിരപന്തയതത്തിലെ മത്സരങ്ങൾ മാറ്റി വെച്ചു. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് അവധിക്കാല സന്ദർശനത്തിന് പ്രധാനമായും ഊട്ടി തിരഞ്ഞെടുക്കുന്നത്.

ദീർഘദൂരം സഞ്ചരിച്ച് ഊട്ടിയിലെത്തുമ്പോൾ ഗതാഗ കുരുക്കിൽ കുടുങ്ങി മണിക്കൂറുകളാണ് സഞ്ചാരികൾക്ക് പാഴാകുന്നത്. 14 ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയായതിനാലും വിവിധ മത സമുദായങ്ങളുടെ ആഘോഷം കഴിഞ്ഞതും വേനലവധിയുമാണ് യാത്രക്കായി ഈ സമയം തിരഞ്ഞെടുക്കാൻ കാരണം. മെയ് 27 വരെ നടക്കുന്ന പ്രസിദ്ധമായ കുതിര പന്തയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മത്സരങ്ങൾ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഊട്ടിയിൽ വൻ തിരക്കാണ്. പത്ത് രൂപ മാത്രം ടിക്കറ്റെടുത്താൽ കുതിരപ്പന്തയം കാണാം. ശനി ,ഞായർ തുടർച്ചയായുള്ള മഴ മൂലം കുതിര പന്തയത്തിലെ മത്സരങ്ങൾ മാറ്റിയതും സഞ്ചാരികളെ നിരാശരാക്കി. ഊട്ടി തടാകം, കർണാടക ഗാർഡൻ, ടീ മ്യൂസിയം ,ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻകൂട്ടി മുറികൾ ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് താമസ സൗകര്യത്തിനും പ്രയാസപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110529/wayanad)