---
title: "കലുങ്കിന്റെ കോൺക്രീറ്റ് ഭീത്തിയിൽ രൂപംകൊണ്ട വൻവിള്ളൽ ആശങ്കയുണ്ടാക്കുന്നു."
english_title: "A huge crack in the concrete wall of the culvert is causing concern."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110550/a-huge-crack-in-the-concrete-wall-of-the-culvert-is-causing-concern"
published_at: "2023-04-23T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64450a29c77ae_xgchcv.jpg"
keywords: []
---

# കലുങ്കിന്റെ കോൺക്രീറ്റ് ഭീത്തിയിൽ രൂപംകൊണ്ട വൻവിള്ളൽ ആശങ്കയുണ്ടാക്കുന്നു.

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി നഗരസഭയിലെ എടക്കാനം- ഇടയിൽകുന്ന് റോഡിലെ കലുങ്കിന്റെ കോൺക്രീറ്റ് ഭീത്തിയിൽ രൂപംകൊണ്ട വൻവിള്ളൽ ആശങ്കയുണ്ടാക്കുന്നു. നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന റോഡാണി പൂർത്തിയായി ആറുമാസം തികയുന്നതിന് മുൻപാണ് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിൽ ഭിത്തിയിൽ വിള്ളൽ രൂപം കൊണ്ടത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടക്കാനം ഇടയിൽകുന്ന് റോഡിലെ ബോക്‌സ് കലുങ്ക് നിർമിച്ചത്. 25 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.

## Article Content

**ഇരിട്ടി : **ഇരിട്ടി നഗരസഭയിലെ എടക്കാനം- ഇടയിൽകുന്ന് റോഡിലെ കലുങ്കിന്റെ കോൺക്രീറ്റ് ഭീത്തിയിൽ രൂപംകൊണ്ട വൻവിള്ളൽ ആശങ്കയുണ്ടാക്കുന്നു. നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന റോഡാണി പൂർത്തിയായി ആറുമാസം തികയുന്നതിന് മുൻപാണ് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിൽ ഭിത്തിയിൽ വിള്ളൽ രൂപം കൊണ്ടത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടക്കാനം ഇടയിൽകുന്ന് റോഡിലെ ബോക്‌സ് കലുങ്ക് നിർമിച്ചത്. 25 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്. പഴശ്ശി പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡ് ഉയർത്തുന്നതിനുവേണ്ടിയാണ് കലുങ്ക് നിർമിച്ചത്. കലുങ്ക് മാത്രം നിർമിച്ച് റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് നിറച്ച ചാക്കുകൾ നിരത്തി മണ്ണിട്ട് ഉയർത്തുകയായിരുന്നു. വെള്ളം കെട്ടിനില്ക്കുന്ന പ്രദേശമായതിനാൽ മണ്ണുനിറച്ച ചാക്കുകൾ നശിക്കുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നേരത്തെതന്നെ പ്രദേശവാസികൾ ആശങ്ക അറിയിച്ചിരുന്നു.

റോഡ് നിർമാണത്തിലെ അശാസ്ത്രീയത ‘ മാതൃഭൂമി ‘യും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് സംഘം മേഖലയിൽ പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തുകയുംചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110550/a-huge-crack-in-the-concrete-wall-of-the-culvert-is-causing-concern)