---
title: "രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ചൊവ്വാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടും."
english_title: "The Prime Minister will lay the foundation stone of the country's first third-generation digital science park in Thiruvananthapuram on Tuesday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110577/the-prime-minister-will-lay-the-foundation-stone-of-the-countrys-first-third-generation-digital-science-park-in-thiruvananthapuram-on-tuesday"
published_at: "2023-04-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64453a451d7c1_xhg.jpg"
keywords: []
---

# രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ചൊവ്വാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടും.

> **Lead Summary:** **തിരുവനന്തപുരം:** വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്‍റെ കുതിപ്പില്‍ നാഴികക്കല്ലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് തറക്കല്ലിടും. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്‍റെ ഭാഗമാണ്.

## Article Content

**തിരുവനന്തപുരം:** വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്‍റെ കുതിപ്പില്‍ നാഴികക്കല്ലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് തറക്കല്ലിടും. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്‍റെ ഭാഗമാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്സ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ ആന്‍റണി രാജു, വി. അബ്ദുറഹിമാന്‍, ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110577/the-prime-minister-will-lay-the-foundation-stone-of-the-countrys-first-third-generation-digital-science-park-in-thiruvananthapuram-on-tuesday)