---
title: "ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി."
english_title: "The Supreme Court has made it clear that the courts cannot interfere in the daily rituals of temples."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11058/the-supreme-court-has-made-it-clear-that-the-courts-cannot-interfere-in-the-daily-rituals-of-temples"
published_at: "2021-11-16T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61936985f3ac4_images - 2021-11-16T134907.271.jpeg"
keywords: []
---

# ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.

> **Lead Summary:** **ന്യൂഡൽഹി**: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.

## Article Content

**ന്യൂഡൽഹി**: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.

തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.  ക്ഷേത്രത്തിലെ അനുഷ്ഠനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പൂജ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതികൾ അല്ലെന്നും പരാമർശിച്ചു.

ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ക്ഷേത്രത്തിലെ ദൈനംദിന പൂജകൾ, അർച്ചന തുടങ്ങിയവയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11058/the-supreme-court-has-made-it-clear-that-the-courts-cannot-interfere-in-the-daily-rituals-of-temples)