---
title: "ഡോ.ദീപക് കെ.തോമസ് അനുസ്മരണവും അവാർഡുദാനവും സംഘടിപ്പിച്ചു. "
english_title: "Dr. Deepak K. Thomas organized the commemoration and award ceremony. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110580/dr-deepak-k-thomas-organized-the-commemoration-and-award-ceremony"
published_at: "2023-04-23T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64453f5905883_Sddzfx.jpg"
keywords: []
---

# ഡോ.ദീപക് കെ.തോമസ് അനുസ്മരണവും അവാർഡുദാനവും സംഘടിപ്പിച്ചു. 

> **Lead Summary:** **കേളകം:** നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ ഡോ.ദീപക് കെ.തോമസ് അനുസ്മരണവും അവാർഡുദാനവും സംഘടിപ്പിച്ചു . ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ ദീപക് കെ.തോമസിന്റെ പേരിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ അവാർഡ് പേരാവൂർ താലൂക് ആശുപത്രിയിലെ സ്റ്റാഫ് നെഴ്സ് കെ.സലോമി ജോസഫിനു അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിച്ചു .

## Article Content

**കേളകം:** നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ ഡോ.ദീപക് കെ.തോമസ് അനുസ്മരണവും അവാർഡുദാനവും സംഘടിപ്പിച്ചു . ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ ദീപക് കെ.തോമസിന്റെ പേരിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ അവാർഡ് പേരാവൂർ താലൂക് ആശുപത്രിയിലെ സ്റ്റാഫ് നെഴ്സ് കെ.സലോമി ജോസഫിനു അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിച്ചു .

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മതം, സംസ്കാരം, ആത്മീയത വർത്തമാനവും ഭാവിയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളേജ് മുൻപ്രൊഫസറും പ്രശസ്തഎഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് നിർവഹിച്ചു. പരിപാടിയിൽ കേളകംപഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ്, എഴുത്തുകാരൻ സിവിക് ചന്ദ്രൻ, പാഠഭേദം പത്രാധിപർ ടോമി മാത്യു നടവയൽ, സാഹിത്യകാരൻ എ.പി. കുഞ്ഞാമു,ട്രസ്റ്റ് ചെയർമാൻ, തോമസ് കളപ്പുര, ഭാരവാഹികളായ ലിജിൻ ജേക്കബ്, ഡോ.അശ്വിൻ ഹേമചന്ദ്രൻ ദീപക് കെ തോമസിൻ്റെ സഹപാഠികളായിരുന്ന ഡോക്ടർമാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു 2015 ഏപ്രില്‍ 25നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലുണ്ടായ ഭൂകമ്പദുരന്തത്തിലാണ് യുവഡോക്ടറായ ദീപക്.കെ.തോമസ് മരണപ്പെട്ടത്.

ദീപക്കിന്റെ സ്മരണക്കായി കുടുംബാംഗങ്ങളും ,കോഴിക്കോട് മെഡിക്കൽ കോളേജിലെ 51ാംബാച്ചിലെ സുഹൃത്തുക്കളായ സഹ ഡോക്ടർമാരും, നാട്ടിലെ സുഹൃത്തുക്കളും ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110580/dr-deepak-k-thomas-organized-the-commemoration-and-award-ceremony)