---
title: "കൊച്ചിയിൽ മോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ നിന്ന് ഗവർണറെ കേന്ദ്രം ഒഴിവാക്കി"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110612/kochi"
published_at: "2023-04-24T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445df66aaa88_Screenshot_20230424-061114_Facebook.jpg"
keywords: []
---

# കൊച്ചിയിൽ മോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ നിന്ന് ഗവർണറെ കേന്ദ്രം ഒഴിവാക്കി

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയിൽനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി.

## Article Content

**തിരുവനന്തപുരം**: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയിൽനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി.

ഇന്ന്   വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലില്ലാത്തതിനാൽ അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.

സാധാരണ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയസ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയിൽനിന്ന് ഗവർണറെ ഒഴിവാക്കിയതെന്നാണ് വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110612/kochi)