---
title: "പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം "
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110627/kochi"
published_at: "2023-04-24T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445f8c079681_Screenshot_20230424-090358_Facebook.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം 

> **Lead Summary:** **കൊച്ചി**: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് കൊച്ചി ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുക.

## Article Content

**കൊച്ചി**: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് കൊച്ചി ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുക.

യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ​

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110627/kochi)