---
title: "കൊച്ചി വാട്ടർ മെട്രോ നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും"
english_title: "Water metro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110650/water-metro"
published_at: "2023-04-24T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446213c309ac_Screenshot_2023-04-24-11-56-11-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊച്ചി വാട്ടർ മെട്രോ നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

> **Lead Summary:** **കൊച്ചി**: മെട്രോ ട്രെയിനിനു ശേഷം കൊച്ചി ഒരിക്കൽക്കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. കൊച്ചിയിലെ 10 ദ്വീപുകളെ നഗരവുമായി ജലമാർഗം ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.

## Article Content

**കൊച്ചി**: മെട്രോ ട്രെയിനിനു ശേഷം കൊച്ചി ഒരിക്കൽക്കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. കൊച്ചിയിലെ 10 ദ്വീപുകളെ നഗരവുമായി ജലമാർഗം ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.

26 മുതൽ ഹൈക്കോടതി - വൈപ്പിൻ റൂട്ടിലും 27 മുതൽ വൈറ്റില - കാക്കനാട് റൂട്ടിലും സർവീസ് ആരംഭിക്കും. ദിവസവും രാവിലെ ഏഴു മുതൽ രാത്രി 8 വരെ വാട്ടർ മെട്രോ സർവീസ് നടത്തും. 20 രൂപ മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. മെട്രോ ട്രെയിനിന് തുല്യമായ സൗകര്യങ്ങളോടെയാണു വാട്ടർ മെട്രോ സർവീസും വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110650/water-metro)