---
title: "സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ - സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിൽ "
english_title: "Same gender supreme Court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110652/same-gender-supreme-court"
published_at: "2023-04-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446233c91fcc_1500x900_463048-same-sex-marriage.jpg"
keywords: []
---

# സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ - സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിൽ 

> **Lead Summary:** സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിലും. പാര്‍ലമെന്റ് ആണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് ബാര്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കണം എന്ന ആവശ്യത്തെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ വാദമാണ് ബാര്‍ കൗണ്‍സിലും മുന്നോട്ടുവെക്കുന്നത്.

## Article Content

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് ബാര്‍ കൗണ്‍സിലും. പാര്‍ലമെന്റ് ആണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് ബാര്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കണം എന്ന ആവശ്യത്തെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ വാദമാണ് ബാര്‍ കൗണ്‍സിലും മുന്നോട്ടുവെക്കുന്നത്.

ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ എന്നും വിശ്വാസങ്ങള്‍ക്ക് ഇവിടെ ബലമുണ്ട് എന്നുമാണ് ബാര്‍ കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും രാജ്യത്തെ ഭാവി തലമുറയെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110652/same-gender-supreme-court)