---
title: "രാഹുലിനെതിരായ വിധിക്കെതിരെ കോൺഗ്രസ് ഹൈക്കോടതിയെ ഇന്ന് സമീപിച്ചേക്കും"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110658/rahul-gandhi"
published_at: "2023-04-24T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644626648407c_Screenshot_2023-04-24-12-12-38-80_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# രാഹുലിനെതിരായ വിധിക്കെതിരെ കോൺഗ്രസ് ഹൈക്കോടതിയെ ഇന്ന് സമീപിച്ചേക്കും

> **Lead Summary:** അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

## Article Content

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടും അതേസമയം രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്‌ന കോടതി നിർദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബിഹാർ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശവുമായി ബന്ധപ്പെട്ട ബിഹാറിലെ കേസിലാണ് രാഹുൽ ഗാന്ധിയോട് നാളെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110658/rahul-gandhi)