---
title: "എ ഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടി യുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി"
english_title: "Aicamera"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110689/aicamera"
published_at: "2023-04-24T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644649154d255_images_-_2023-04-19T161132.212.jpeg"
keywords: []
---

# എ ഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടി യുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി

> **Lead Summary:** എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമുണ്ടെന്ന ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിഎസ്). സൊസൈറ്റിയുടെ പേരിൽ വരുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ഒന്നും യു.എൽ.സി.എസിന്റെ ഡയറക്ടർമാരെല്ലെന്നും യുഎൽസിഎസ് മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

## Article Content

എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമുണ്ടെന്ന ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിഎസ്). സൊസൈറ്റിയുടെ പേരിൽ വരുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ഒന്നും യു.എൽ.സി.എസിന്റെ ഡയറക്ടർമാരെല്ലെന്നും യുഎൽസിഎസ് മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

2016-ൽ എസ്ആർഐടി ഒരു ആശുപത്രി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നൽകി. അന്ന് രൂപീകരിയ സംയുക്ത സംരംഭമാണ്   യുഎൽസി സിഎസ്  എസ് ആർ ഐ ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. എന്നാൽ, 2018-ൽ ദൗത്യം അവസാനിച്ചതിനെ തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു എന്ന് യു.എൽ.സി.എസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. കമ്പനികളുടെ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ യുഎൽസി സിഎസ് എസ് ആർ ഐ ടി പ്രൈവറ്റ് ലിമിറ്റഡ്എന്ന പേര് കൂടി കാണിക്കുന്നത് അവർ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ആണെന്നും പത്രക്കുറിപ്പിലൂടെ സൊസൈറ്റി അറിയിച്ചു. ഇതു കണ്ടിട്ടാണ് പലരും എസ്.ആർ.ഐ.റ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐടി ഒരു സ്വതന്ത്ര സ്വകാര്യ സ്ഥാപനമാണ്.

എസ്‌ആർഐടി പങ്കാളിയായിരുന്നു സംരംഭമായ യുഎൽസിഎസ് – എസ്ആർഐടിയെ യഥാർത്ഥ എസ്‌ആർഐടി എന്ന് തെറ്റിദ്ധരിച്ചാണ് നിലവിൽ ആരോപണങ്ങൾ ഉയരുന്നത് എന്നും അവർ വ്യക്തമാക്കി. എസ്.ആർ.ഐ.റ്റിയുമായോ എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കലിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ അത് തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽ നിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110689/aicamera)