---
title: "ബാലവേദി മെൻ്റർ മാർക്കുള്ള പരിശീലന ക്യാമ്പ് നടന്നു "
english_title: "A training camp for Balavedi mentors was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110694/a-training-camp-for-balavedi-mentors-was-held"
published_at: "2023-04-24T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64464f9a41ddc_IMG-20230424-WA0133.jpg"
keywords: []
---

# ബാലവേദി മെൻ്റർ മാർക്കുള്ള പരിശീലന ക്യാമ്പ് നടന്നു 

> **Lead Summary:** ബാലവേദി മെൻ്റർ മാർക്കുള്ള പരിശീലന ക്യാമ്പ്. ലൈബ്രറി കൗൺസിൽ പേരാവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദിമെൻറർമാർക്കുള്ള പരിശീലന ക്യാമ്പ് - വർണക്കൂടാരം - കേളകം സെൻ്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

ബാലവേദി മെൻ്റർ മാർക്കുള്ള പരിശീലന ക്യാമ്പ്. ലൈബ്രറി കൗൺസിൽ പേരാവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദിമെൻറർമാർക്കുള്ള പരിശീലന ക്യാമ്പ് - വർണക്കൂടാരം - കേളകം സെൻ്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ കെ എ ബഷീർ അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറിരഞ്ജിത്ത് കമൽ ക്ലാസ് വിശദീകരണം നടത്തി. സ്ക്കൂൾ ഹെഡ്മാസ്റ്റർഎം.വി.മാത്യു, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി.അംഗം എം.ബിജു, എന്നിവർ പ്രസംഗിച്ചു.നേതൃസമിതി കൺവീനർകെ പി ഷാജി സ്വാഗതവും പി കെ സദൻ നന്ദിയും പറഞ്ഞു സജീവൻ കുയിലൂർ. നിഖിൽ കാളന്തോട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110694/a-training-camp-for-balavedi-mentors-was-held)